Perinthalmanna Radio
Date: 29-01-2023
പെരിന്തൽമണ്ണ: നവ കേരളം കർമ പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം ക്യാംപെയ്ൻ പെരിന്തൽമണ്ണയിൽ തുടങ്ങി. പെരിന്തൽമണ്ണ നഗരസഭയിലെ മുപ്പത്തി മൂന്നാം വാർഡ് കക്കൂത്ത് വലിയങ്ങാടി പ്രദേശത്ത് വലിച്ചെറിയൽ മുക്ത കേരളം പ്രവർത്തനങ്ങൾ നടത്തി. 1927- ൽ പണികഴിപ്പിച്ച ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വലിയങ്ങാടിയിലെ ‘അങ്ങാടി കിണർ ‘എന്നറിയപ്പെടുന്ന പുരാതന കിണറിനു ചുറ്റുപാടുമുള്ള മാലിന്യങ്ങളും മറ്റു അലക്ഷ്യമായി നിക്ഷേപിച്ച വസ്തുക്കളും നീക്കം ചെയ്ത് കിണറിനെ പുനർ ജീവിപ്പിച്ച് പൂർണ തോതിൽ ഉപയോഗ യോഗ്യമാക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. നവകേരളം കർമ പദ്ധതി വലിച്ചെറിയൽ മുക്ത കേരളം മുൻസിപ്പൽ തല ഉൽഘാടനം വലിയങ്ങാടിയിലെ കിണർ പരിസരം വൃത്തിയാക്കി കൊണ്ട് മുൻസിപ്പൽ വൈസ് ചെയർ പേഴ്സണൽ ശ്രീമതി നസീറ ടീച്ചർ ഉൽഘാടനം ചെയ്തു. ഉൽഘാടനത്തിൽ വാർഡ് കൗൺസിലർ മൻസൂർ നെച്ചിയിൽ അധ്യക്ഷത വഹിക്കുകയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഉണ്ണി മാഷ് മുൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയവർ ആശംസ അറിയിക്കുകയും ചെയ്തു. മാലിന്യ മുക്ത കേരളം കർമ പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിൽ 1927-ൽ പണി കഴിപ്പിച്ച പെരിന്തൽമണ്ണ യിലെ ഏറ്റവും പുരാതനമായ കിണറിനെ നവീകരിച്ച് സൗന്ദര്യ വൽക്കരിച്ച് ആകർഷകമാക്കി ഇരിപ്പിടങ്ങൾ ഒരുക്കി നല്ല സന്ദേശങ്ങൾ ജനങ്ങൾക്ക് നൽകുന്ന പ്രവർത്തനങ്ങളുമായി നഗരസഭ മുന്നോട്ടു പോവുകയാണ്. ഈ പ്രവർത്തനങ്ങളിൽ 33-ആം വാർഡിലെ കൗൺസിലറുടെ നേതൃത്വത്തിൽ പരിസര വാസികളും പൊതു ജനങ്ങളും സാമൂഹ്യ പ്രവർത്തകരും നഗരസഭ ആരോഗ്യ വിഭാഗവും പങ്കാളികളായി കൊണ്ട് ഈ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ മുഴുവിപ്പിക്കുന്നതാണ്.
ഇത്തരം പ്രവർത്തനങ്ങളിലൂടെ നഗരസഭയിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നതും നിക്ഷേപിക്കപ്പെടാൻ സാധ്യത ഉള്ളതുമായ സ്ഥലങ്ങളെ കണ്ടെത്തി മാലിന്യങ്ങൾ നീക്കം ചെയ്യുകയും മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി സൗന്ദര്യ വത്കരണ പ്രവർത്തനങ്ങൾ നടത്തി നഗരസഭയിലെ എല്ലാ വാർഡുകളിലും ഇത്തരത്തിലുള്ള മാതൃകാ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നതിന് നഗരസഭ സെക്രട്ടറി ശ്രീ മിത്രൻ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതോടൊപ്പം തന്നെ പെരിന്തൽമണ്ണ ഗേൾസ് സ്കൂളിലെ NSS വിദ്യാർത്ഥിനികളുടെ കൂട്ടായ്മയിൽ കക്കൂത്ത് വലിയങ്ങാടി പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞ് മാലിന്യകൂമ്പാരമായി മാറിയിരുന്ന ഒരു പ്രദേശം മാലിന്യങ്ങൾ നീക്കം ചെയ്‌ത് വൃത്തിയാക്കി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനത്തിൽ നേതൃത്വം നൽകിയും 33-ആം വാർഡ് രണ്ടു വർഷത്തേക്ക് ദത്തെടുക്കുന്ന പ്രവർത്തികളും NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ