
Perinthalmanna Radio
Date: 21-02-2023
പെരിന്തൽമണ്ണ: നഗരസഭയുടെ 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള വികസന സെമിനാർ പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ നസീറ ടീച്ചർ അധ്യക്ഷത വഹിച്ച സെമിനാർ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. കെ. ശ്രീധരൻ മാസ്റ്റർ പദ്ധതിരേഖ അവതരിപ്പിച്ചു. വ്യത്യസ്ത മേഖലകളിലായി 15 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് സെമിനാർ രൂപം നൽകിയത്.
നഗരസഭ സെക്രട്ടറി മിത്രൻ. ജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷാൻസി നന്ദകുമാർ, കൗൺസിലർ പത്തത് ജാഫർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി മനോജ് സ്വാഗതവും പ്രൊജക്റ്റ് കോർഡിനേറ്റർ സാലിഹ് കിനാതിയിൽ നന്ദിയും പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
