
Perinthalmanna Radio
Date: 29-11-2022
പെരിന്തൽമണ്ണ: വ്യാജരേഖ ചമച്ച് ഭൂമിതട്ടിപ്പ് നടത്തിയെന്ന കേസിലുൾപ്പെട്ട നഗരസഭാംഗം രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിം യൂത്ത്ലീഗ് ധർണ നടത്തി.
നഗരസഭാകവാടത്തിൽ നടത്തിയ ധർണ ചേരിയിൽ മമ്മിക്കുട്ടി ഉദ്ഘാടനംചെയ്തു. യൂത്ത്ലീഗ് പ്രസിഡന്റ് നിസാം കുന്നപ്പള്ളി അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, കിഴിശ്ശേരി ബാപ്പു, തെക്കത്ത് ഉസ്മാൻ, ഹുസൈൻ കല്ലേങ്ങാടൻ, നഗരസഭാംഗങ്ങളായ സലീം താമരത്ത്, ജാഫർ പത്തത്ത്, ജിതേഷ്, ഹുസൈന നാസർ, ഹുസൈൻ റിയാസ്, സജ്ന ഷൈജൽ, തസ്നീമ ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഹബീബ് മണ്ണേങ്ങൽ, സൈദ് ഉമ്മർ, കെ.എം. റാഷിക്ക്, മൂസ കുറ്റീരി, പി.പി. സക്കീർ, ഫൈസൽ പാക്കത്ത്, ഷുക്കൂർ പാതായ്ക്കര, അഫാർ കുന്നപ്പള്ളി തുടങ്ങിയവർ നേതൃത്വംനൽകി.
