
Perinthalmanna Radio
Date: 24-02-2023
പെരിന്തൽമണ്ണ: നഗരസഭ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു. പെരിന്തൽമണ്ണ മുനിസിപ്പൽ ഓഫിസ് പരിസരത്ത് വെച്ച് നടന്ന പരിപാടി ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. 435000/- രൂപ വകയിരുത്തി വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത 100 വയോജനങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായുള്ള കട്ടിലുകൾ നൽകിയത്. വൈസ് ചെയർമാൻ എ.നസീറ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി മനോജ് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി മിത്രൻ. ജി, എന്നിവർ സംസാരിച്ചു. കൗൺസിലർ സാറ സലീം നന്ദി പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
