
Perinthalmanna Radio
Date: 18-03-2023
പെരിന്തൽമണ്ണ: പ്രതിപക്ഷ പ്രതിഷേധത്തിലും ബഹളത്തിലും മുങ്ങി പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗം. കേന്ദ്ര- സംസ്ഥാന ബജറ്റുകളിൽ ഉണ്ടായ നികുതി വർധനയ്ക്കെതിരെ ഇന്നലെ യോഗം ആരംഭിച്ച ഉടനെ പ്രതിപക്ഷാംഗം പച്ചീരി ഫാറൂഖ് അവതരിപ്പിച്ച പ്രമേയത്തിനൊപ്പം മറ്റ് വികസന പ്രശ്നങ്ങൾ കൂടി ഉന്നയിച്ചതോടെ ഭരണപക്ഷം തടസ്സപ്പെടുത്തി.
പ്രമേയ ചർച്ച പൂർത്തിയാക്കിയ ശേഷം മറ്റ് വിഷയങ്ങൾ ഉന്നയിക്കണമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി നിലപാട് സ്വീകരിച്ചതോടെ ഭരണ പക്ഷവും പ്രതിപക്ഷവും പരസ്പരം വാദമുഖങ്ങളുമായി എഴുന്നേറ്റു.
ഏറെ സമയം യോഗം ബഹളമയമായി. ഇതിനിടെ പ്രമേയം അവതരിപ്പിച്ചത് ചട്ട പ്രകാരമല്ലെന്നതിനാൽ തള്ളിക്കളയുന്നതായി ചെയർമാൻ അറിയിച്ചു. വികസന വിഷയങ്ങൾ ഉന്നയിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ യോഗത്തിലെ 4 അജൻഡകളും ചർച്ച കൂടാതെ പാസാക്കി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
