ക്ഷേമ-വികസന പദ്ധതികളുമായി പെരിന്തൽമണ്ണ നഗരസഭ ബജറ്റ്

Share to

Perinthalmanna Radio
Date: 22-03-2023

പെരിന്തൽമണ്ണ: കഴിഞ്ഞ ബജറ്റിൽ രൂപം നൽകിയ ആറ് പ്രത്യേക മിഷനുകളുടെ തുടർച്ചയ്ക്ക് പ്രാധാന്യവുമായി പെരിന്തൽമണ്ണ നഗരസഭയുടെ 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. വർഷാരംഭ മുന്നിരിപ്പായ 2.33 കോടി രൂപയടക്കം 83.22 കോടി രൂപ വരവും 80.55 കോടി രൂപ ചെലവും 2.67 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് നഗരസഭാ ഉപാധ്യക്ഷ എ. നസീറ അവതരിപ്പിച്ചത്. നഗരസഭാ അധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചർച്ച ബുധനാഴ്ച രാവിലെ 11 മുതൽ നടക്കും.

പ്രധാനമായും ഊന്നൽ നൽകിയത്

പൊതുമരാമത്ത്- ഊർജം, നഗരാസൂത്രണം (3 കോടി), പട്ടികജാതി വികസനം- കോളനികളിൽ സമ്പൂർണ അടിസ്ഥാന വികസനം (ഭവന പദ്ധതിക്കുള്ള 42 ലക്ഷം ഉൾപ്പെടെ-2.59 കോടി), ദാരിദ്ര്യ ലഘൂകരണം- ചേരി പരിഷ്‌കരണം, പാർപ്പിടം (ലൈഫ് ഭവനത്തിന് 1.42 കോടി ഉൾപ്പെടെ-1.79 കോടി), സാമൂഹ്യ നീതി (1.49 കോടി), വിദ്യാഭ്യാസം, കലാകായികം, യുവജനക്ഷേമം (1.13 കോടി), വനിതാ വികസനം (76 ലക്ഷം), ശുചിത്വം, മാലിന്യ സംസ്‌കരണം (61 ലക്ഷം), ആരോഗ്യം (43 ലക്ഷം), കൃഷി, ജല സംരക്ഷണം, നെൽക്കൃഷി വ്യാപിപ്പിക്കൽ (40 ലക്ഷം), കുടിവെള്ളം, അമൃത് പദ്ധതികൾ (25 ലക്ഷം), പൊതുഭരണം, സേവനം കാര്യക്ഷമമാക്കൽ (23 ലക്ഷം).

പുതിയ പദ്ധതികൾ

▪️ നഗരസഭയിലെ 55 പട്ടികജാതി കോളനികളിൽ സോളാർ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന ‘ജ്വാല’- 55 ലക്ഷം.

▪️ നഗരസഭയിലെ ഡയാലിസിസ് ചെയ്യുന്ന 33 പേർക്ക് മാനദണ്ഡവിധേയമായി പ്രതിമാസം 4000 രൂപ നൽകുന്ന ‘ഹൃദ്യം’- 15 ലക്ഷം.

▪️ രണ്ട് സർക്കാർ വിദ്യാലയങ്ങളിൽ അതിനൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ ‘ഓഗ്മെന്റഡ് റിയാലിറ്റി ലാബ്’ -35 ലക്ഷം.

▪️ പ്ലസ്ടുവിന് ഉന്നത വിജയം നേടുന്നവരിൽ പത്ത് വിദ്യാർഥികൾക്ക് സൗജന്യ മെഡിക്കൽ പ്രവേശനപരീക്ഷാ പരിശീലനത്തിന് സ്‌പോൺസർഷിപ്പിലൂടെ ‘ചെയർമാൻ സ്‌കോളർഷിപ്പ്’.

▪️ നഗരസഭയിലെ മുഴുവൻ വിധവകളുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമിട്ട് സമ്പൂർണ വിധവാ സംരക്ഷണത്തിന് ‘സവിധം’-15 ലക്ഷം.

▪️പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ ‘ഓപ്പൺ ജിം’-10 ലക്ഷം.

▪️ഭിന്നശേഷിക്കാർക്ക് ‘സ്‌കൂട്ടർ വിത്ത് സൈഡ് വീൽ’-20 ലക്ഷം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *