
Perinthalmanna Radio
Date: 26-04-2023
പെരിന്തൽമണ്ണ: പ്രതിപക്ഷ പ്രമേയത്തിൽ തട്ടിത്തടഞ്ഞ് പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗം. കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസും കെട്ടിട നികുതി വർധനയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യ അജൻഡയായി പ്രതിപക്ഷ കൗൺസിലർ പച്ചീരി ഫാറൂഖ് പ്രമേയം അവതരിപ്പിച്ചത്. എംഎം.സക്കീറായിരുന്നു അനുവാദകൻ. ഭരണപക്ഷ അംഗങ്ങൾ സർക്കാരിന്റെ നിലപാടിനെ ന്യായീകരിച്ചും അനുകൂലിച്ചും രംഗത്തെ് എത്തിയതോടെ പ്രതിപക്ഷം ഇതിനെ ചോദ്യം ചെയ്ത് ശക്തമായ എതിർപ്പുമായി എത്തി. ചർച്ച ഒന്നര മണിക്കൂറിലേറെ നീണ്ടു. പലപ്പോഴും ബഹളവും വാക്കേറ്റവുമുണ്ടായി. പ്രമേയം അംഗീകരിക്കാൻ ആവില്ലെന്ന് അവതരിപ്പിച്ചവർക്ക് തന്നെ അറിയാമെന്ന നിലപാടോടെ ഒടുവിൽ നഗരസഭാധ്യക്ഷൻ പ്രമേയം തള്ളി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ വിയോജിച്ച് പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. കൗൺസിലിലേക്ക് പരിഗണനയ്ക്ക് വച്ച് അവശേഷിച്ച 31 അജൻഡകൾ അര മണിക്കൂറിനകം ചർച്ച ചെയ്ത് അംഗീകരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
