
Perinthalmanna Radio
Date: 05-05-2023
പെരിന്തൽമണ്ണ : നഗരസഭയിൽ ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതികളിലെ ഓരോ അംഗങ്ങൾ രാജിവെച്ച ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ 11-ന് നഗരസഭാ കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്.
വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനും സഹകരണബാങ്ക് ജീവനക്കാരനുമായ 32-ാം വാർഡ് കൗൺസിലർ പി.എസ്. സന്തോഷ്കുമാർ ജോലിയുമായി ബന്ധപ്പെട്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇതോടൊപ്പം ആരോഗ്യ സ്ഥിരം സമിതിയിൽ അംഗമായിരുന്ന 33-ാം വാർഡ് കൗൺസിലർ മൻസൂർ നെച്ചിയിലും സ്ഥിരം സമിതി അംഗത്വം രാജി വെച്ചിരുന്നു. ഈ ഒഴിവുകളിലേക്കാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളുടെ തിരഞ്ഞെടുപ്പിനു ശേഷം ഒൻപതിന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്റെ തിരഞ്ഞെടുപ്പും നടക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
