
Perinthalmanna Radio
Date: 20-12-2022
പെരിന്തൽമണ്ണ: നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത പഠനം നടത്തുന്ന എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപുകൾ വിതരണം ചെയ്തു. 10 ലക്ഷം രൂപ വകയിരുത്തി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി 15 വിദ്യാർഥികൾക്കാണ് ലാപ് ടോപ് വിതരണം ചെയ്തത്. നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ നസീറ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിന് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. എസ്.സി പ്രമോട്ടർ രമ്യ നന്ദി പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി മനോജ്, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ: ഷാൻസി നന്ദകുമാർ, പൊതു മരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
