
Perinthalmanna Radio
Date: 16-05-2023
പെരിന്തല്‍മണ്ണ: സംസ്ഥാന സര്‍ക്കാരിന്‍റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ ഓഫീസ് പരിസരം ശുചീകരിച്ചു മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി.
ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ നെച്ചിയില്‍ മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സന്തോഷ് കുമാര്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.കെ. അബ്ദുള്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും ജൂണ്‍ അഞ്ചിനു പരിസ്ഥിതി ദിനത്തോടു കൂടി സമാപിക്കുന്ന രീതിയിലാണ് നഗരസഭ ശുചീകരണ യജ്ഞം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
