
Perinthalmanna Radio
Date: 18-05-2023
പെരിന്തൽമണ്ണ: കുടുംബശ്രീ പദ്ധതി പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകിയ നഗരസഭകൾക്ക് കുടുംബശ്രീ സംസ്ഥാന മിഷൻ ഏർപ്പെടുത്തിയ “ഒപ്പം -കുടുംബശ്രീ’യുടെ ഏറ്റവും മി കച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള പുരസ്കാരം പെരിന്തൽമണ്ണയ്ക്ക് ലഭിച്ചു.
മന്ത്രി എം.ബി. രാജേഷിൽ നിന്ന് പുരസ്കാരവും 50,000 രൂപ പ്രൈസ് മണിയും നഗരസഭാധ്യക്ഷൻ പി. ഷാജി ഏറ്റുവാങ്ങി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കുടുംബശ്രീ 25-ാം വാർഷികാഘോഷ ചടങ്ങിൽ വെച്ചാണ് പുരസ്കാരം ഏറ്റു വാങ്ങിയത്. നഗരസഭാംഗം മുണ്ടുമ്മൽ ഹനീഫ, സെക്രട്ടറി ജി. മിത്രൻ, കുടുംബശ്രീ സി.ഡി. എസ്. ചെയർ പേഴ്സൺ വി.കെ.വിജയ, എൻ.യു.എൽ.എം. സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, പി.എം.എ.വൈ. സോഷ്യൽ ഡെവലപ്മെൻറ് സ്പെഷ്യലിസ്റ്റ് മുഹമ്മിസ് തുടങ്ങിയവരും പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
