
Perinthalmanna Radio
Date: 28-05-2023
പെരിന്തൽമണ്ണ : റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൊണ്ടുള്ള ആർ.ആർ.ആർ. യൂണിറ്റ് പെരിന്തൽമണ്ണ നഗരസഭ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എ. നസീറ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഷാൻസി നന്ദകുമാർ, എച്ച്.ഐ. കൃഷ്ണകുമാർ, ജെ.എച്ച്.ഐ. രാജീവൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. മാലിന്യ ലഘൂകരണമാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. പുനരുപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ, സൈക്കിൾ തുടങ്ങിയവ ശേഖരിച്ച് ആവശ്യക്കാർക്ക് യൂണിറ്റിലൂടെ വിതരണം ചെയ്യും. റീസൈക്കിൾ ചെയ്യാൻ കഴിയുന്നവ പുതിയ വസ്തുക്കളാക്കി മാറ്റിയാണ് വിതരണം ചെയ്യുക.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
