Perinthalmanna Radio
Date: 17-06-2023
പെരിന്തല്‍മണ്ണ: നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നവീകരിച്ച കമ്ബ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ചെയര്‍മാൻ പി. ഷാജി നിര്‍വഹിച്ചു. 10.50 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭ കമ്ബ്യൂട്ടര്‍ ലാബിന്റെ നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. വൈസ് ചെയര്‍മാൻ എ.നസീറ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാരായ മൻസൂര്‍ നെച്ചിയില്‍, കെ ഉണ്ണികൃഷ്ണൻ, കൗണ്‍സിലര്‍ ഹുസൈന നാസര്‍, ഹയര്‍സെക്കന്ററി പ്രിൻസിപ്പല്‍ ബാബു രാജൻ,വി.എച്ച്.എസ്.ഇ പ്രിൻസിപ്പാള്‍ രാജീവ് ബോസ്, എച്ച്.എം സക്കീര്‍ ഹുസൈൻ, പി.ടി.എ പ്രസിഡന്റ് കിനാതിയില്‍ സാലിഹ്, എം.പി.ടി.എ പ്രസിഡന്റ് ആബിത സംസാരിച്ചു
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ