സമ്പൂർണ അതിദാരിദ്ര്യ രഹിത നഗരസഭയാകാനൊരുങ്ങി പെരിന്തൽമണ്ണ

Share to

Perinthalmanna Radio
Date: 21-06-2023

പെരിന്തൽമണ്ണ: അതിദരിദ്രരില്ലാത്ത നഗരസഭയാകുകയെന്ന ലക്ഷ്യത്തിലേക്കെത്താനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി പെരിന്തൽമണ്ണ നഗരസഭ. ഇതിനായി നഗരസഭയിൽ നിലവിലുള്ള അതിദരിദ്ര, വാതിൽപ്പടി, ആശ്രയ പദ്ധതികളിൽ സാങ്കേതികമായി ഉൾപ്പെടാതെ പോയവരെക്കൂടി ഉൾപ്പെടുത്തി കെയർ മിഷനിലൂടെ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.

സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശങ്ങളനുസരിച്ച് നഗരസഭയിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുകയും പരിഹാര നടപടികൾ സ്വീകരിച്ചു വരുകയുമാണ്.

എന്നാൽ പദ്ധതികളിലൊന്നും ഉൾപ്പെടാതെ ഭക്ഷണത്തിനും വസ്ത്രത്തിനും പ്രയാസം അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ കൂടി പരിഹരിച്ച് സമ്പൂർണ അതിദാരിദ്ര്യ രഹിത നഗരസഭയാകുകയാണ് ലക്ഷ്യം. ഇത്തരക്കാരുണ്ടെങ്കിൽ അതത് വാർഡ് കൗൺസിലർമാർ കൃത്യമായ പരിശോധന നടത്തി കണ്ടെത്തണം. ജൂലായ് 15-നകം അപേക്ഷകൾ സമർപ്പിക്കണം. തുടർന്ന് ഉന്നതതലസമിതി പരിശോധിച്ച് അർഹരുണ്ടെങ്കിൽ അവർക്കായി കെയർ മിഷനിലൂടെ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും.

അതിദാരിദ്ര്യമനുഭവിക്കുന്നവർ ഇല്ലാതാകുന്നതോടെ ഓഗസ്റ്റ് ഒന്നുമുതൽ സമ്പൂർണ അതിദാരിദ്ര്യ രഹിത നഗരസഭയായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പി. ഷാജി അറിയിച്ചു. 
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *