
Perinthalmanna Radio
Date: 22-06-2023
പെരിന്തൽമണ്ണ : നഗരസഭ അന്താരാഷ്‌ട്ര യോഗ ദിനാചരണം നടത്തി. നഗരസഭാ ഓഫീസ് പരിസരത്ത് പരിശീലക അനുരാധയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും യോഗ ക്ലബ്ബിന്റെ ഉദ്ഘാടനവും നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ശരീരത്തിനും മനസിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗ ക്ലബ്ബുകൾ നഗരസഭയിലെ എല്ലാ വാർഡുകളിലും രൂപീകരിക്കുന്നതാണ്.
നഗരസഭ ഹോമിയോ ആശുപത്രിയിലെ യോഗ ഇൻസ്‌ട്രക്ടറുടെ സേവനം യോഗ ക്ലബ്ബുകൾക്ക് ലഭ്യമാകും. ഹോമിയോ ആശുപത്രിയിലെത്തുന്നവർക്കും യോഗ ചെയ്യുവാൻ താല്പര്യമുള്ളവർക്കും തിരഞ്ഞെടുക്കുന്ന ദിവസങ്ങളിൽ നേരിട്ടും ഓൺലൈൻ ആയും യോഗ ഇൻസ്‌ട്രക്ടറുടെ സേവനം ലഭ്യമാകുന്നതുമാണ് യോഗ പരിശീലിക്കുന്നതിനുള്ള ഇത്തരം അവസരങ്ങൾ മുഴുവൻ ആളുകളും വിനിയോഗിക്കണമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
