
Perinthalmanna Radio
Date: 31-12-2022
പെരിന്തൽമണ്ണ: നഗരസഭയിലെ ഭിന്നശേഷി വാർഡ് സഭ തറയിൽ ബസ്റ്റാന്റിൽ വെച്ച് ചേർന്നു. പെരിന്തൽമണ്ണ നഗരസഭ
ഭിന്നശേഷി വാർഡ് സഭ. 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി
വാർഡ് സഭകളുടെ മുന്നോടിയാണ് ഭിന്നശേഷി വാർഡ് സഭ ചേർന്നത്. പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച വാർഡ്സഭ പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. നഗരസഭ സെക്രട്ടറി ജി. മിത്രൻ പദ്ധതി വിശദീകരിച്ചു. ഭിന്ന ശേഷിക്കാരും രക്ഷിതാക്കളും വാർഡ് സഭയിൽ പങ്കെടുത്തു. സാന്ത്വനം കോർഡിനേറ്റർ കിഴിശ്ശേരി സലീം നന്ദി പറഞ്ഞു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
