സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് പെരിന്തൽമണ്ണയിലെ ലൈഫ് ഭവന പദ്ധതികളും

Share to

Perinthalmanna Radio
Date: 05-01-2023

പെരിന്തൽമണ്ണ: ഏറ്റെടുത്ത വികസന പദ്ധതികൾക്ക് പുറമെ ലൈഫ് ഭവന പദ്ധതിയും പെരിന്തൽമണ്ണ നഗരസഭയിൽ സാമ്പത്തിക പ്രതിസന്ധിയിൽ കട്ടപ്പുറത്ത്. നഗരസഭയിലെ 630 പട്ടിക ജാതി കുടുംബങ്ങൾക്കായി മൂന്ന് വർഷം മുമ്പ് തുടങ്ങി വെച്ച സ്നേഹ ഭവനം പദ്ധതി ഫണ്ട് ഇല്ലാത്തതിനാൽ ഇനിയും പൂർത്തിയാവാത്തവയുണ്ട്.

ലൈഫ് തുകക്ക് പുറമെ ഒരു ലക്ഷം വീതം വായ്പ നൽകി മുഴുവൻ വീടും നഗരസഭയുടെ നിയന്ത്രണത്തിലാണ് പൂർത്തിയാക്കുന്നത്. വാടക വീടുകളിലാണ് ചില കുടുംബങ്ങൾ. ഇതേ ഘട്ടത്തിൽ ആരംഭിച്ച ലൈഫ് ജനറൽ വിഭാഗങ്ങൾക്കുള്ള പദ്ധതി പൂർത്തിയാക്കി നാലാം ഗഡു ആവശ്യപ്പെട്ട് അപേക്ഷ നൽകിയവർക്കും പണം നൽകുന്നില്ല. കേന്ദ്രം, സംസ്ഥാനം, നഗരസഭ എന്നിവയുടെ വിഹിതമാണ് ലൈഫ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. ഇതേ ഘട്ടത്തിൽ ആരംഭിച്ച മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ വീടുകൾ പൂർത്തിയാക്കി കുടുംബങ്ങൾ താമസം തുടങ്ങി.

400 വീടുകൾ വരുന്ന ലൈഫ് പാർപ്പിട സമുച്ചയവും പൂർത്തിയാക്കാൻ ഫണ്ട് ഇല്ലാത്തതിനാൽ പാതി വഴിയിലാണ്. രണ്ടു വർഷമാവുന്ന പുതിയ ഭരണ സമിതിയുടെ ലൈഫ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട 167 കുടുംബങ്ങളുടെ വീട് നിർമാണത്തിന് ഒരു ഗഡു പോലും നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *