പെരിന്തൽമണ്ണ മാർക്കറ്റ് ഭൂമി: രേഖക്കും വായ്പക്കും വഴി തുറക്കുന്നു

Share to

Perinthalmanna Radio
Date: 13-01-2023

പെരിന്തൽമണ്ണ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.73 ഏക്കർ മാർക്കറ്റ് ഭൂമിക്ക് രേഖകളില്ലാത്തത് സർക്കാർ തലത്തിൽ പരിഹരിക്കാൻ നടപടിയാവുന്നു. ഭൂമിക്ക് ആധാരമോ പട്ടയമോ കൈവശം ഇല്ലാത്തതിനാൽ ഈടു വെച്ച് വായ്പ എടുക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ഭൂമിക്ക് ക്രയവിക്രയ അവകാശം നൽകുന്ന രേഖയാണ് നഗരസഭ തേടിയത്. നേരത്തേ കെ.എസ്.ആർ.ടി.സി അടക്കം സർക്കാർ വകുപ്പുകളുടെ ഇത്തരത്തിലുള്ള ഭൂമിക്ക് ക്രയവിക്രയ അധികാരം റവന്യൂ വകുപ്പ് വഴി സർക്കാർ നൽകിയിട്ടുണ്ട്. ജില്ല കലക്ടർ വഴി അന്വേഷണം നടത്തി റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ക്രയവിക്രയ അധികാരം നൽകാമെന്നാണ് റവന്യൂ വകുപ്പ് നഗരസഭയെ അറിയിച്ചത്. ചെയർമാൻ പി. ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ കെ. ഉണ്ണി കൃഷ്ണൻ എന്നിവർ തിരുവനന്തപുരത്ത് എത്തി റവന്യൂ മന്ത്രിയുടെ ഓഫിസിനെ കാര്യങ്ങൾ ധരിപ്പിച്ചു. അനുകൂല മറുപടിയാണ് ലഭിച്ചത്. 38.5 കോടി ചെലവ് കണക്കാക്കി 2019ൽ നിർമാണം തുടങ്ങിയ മുനിസിപ്പൽ ഇൻഡോർ മാർക്കറ്റ് പാതി വഴിയിലാണ്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *