
Perinthalmanna Radio
Date: 06-01-2023
പെരിന്തൽമണ്ണ: പുൽക്കാടിനും പാചക വാതക സിലിൻഡറിൽ നിന്ന് വാതകം ചോർന്നും വ്യാഴാഴ്ച രണ്ടിടത്ത് തീപ്പിടിത്തം. ദേശീയപാതയോരത്ത് കോഴിക്കോട് റോഡ് ജൂബിലി ജങ്ഷനിൽ കെട്ടിടങ്ങൾക്കിടയിൽ ആളൊഴിഞ്ഞ സ്ഥലത്തെ പുൽക്കാടിനാണ് മൂന്നോടെ തീപിടിച്ചത്.
തൊട്ടടുത്തെ മൂന്നുനിലക്കെട്ടിടത്തിൽ ഫർണിച്ചർ ഷോപ്പും മറ്റും പ്രവർത്തിക്കുന്നുണ്ട്. വിവരമറിഞ്ഞ് പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.അധികം വൈകാതെ നാലരയോടെ കുന്നപ്പള്ളി അടിവാരത്ത് വെട്ടിറോഡിലെ സ്വകാര്യ വ്യക്തിയുടെ ഇരുനില ക്വാർട്ടേഴ്‌സിലാണ് പാചകവാതകം ചോർന്ന് തീപിടിച്ചത്. സിലിൻഡറിനെ ബന്ധിപ്പിക്കുന്ന പൈപ്പ് കത്തിനശിച്ചു. അഗ്നിരക്ഷാ സേനയെത്തിയപ്പോഴേക്കും ക്വാർട്ടേഴ്‌സുകളിലുണ്ടായിരുന്നവർ ചേർന്ന് തീയണച്ചിരുന്നു. രണ്ട് സംഭവങ്ങളിലും നാശനഷ്ടമുണ്ടായിട്ടില്ല
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
