
Perinthalmanna Radio
Date: 19-01-2023
പെരിന്തൽമണ്ണ: യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൂത തെക്കേപ്പുറം സ്വദേശികളായ വെള്ളൂർക്കാവിൽ മർസൂഖ് (23), തിരുത്തുമ്മൽ മുബഷിർ (21) എന്നിവരാണ് അറസ്റ്റിലായത്. ആലിപ്പറമ്പ് കുന്നനാത്ത് കാളിപ്പാടൻ യൂസഫി(26)നാണ് പരിക്കേറ്റത്.
ഞായറാഴ്‌ച രാത്രി ഒൻപതിന് ആലിപ്പറമ്പ് വില്ലേജ്പാടത്തായിരുന്നു സംഭവം. പ്രതികളുടെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം വീടിനു സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന യൂസഫിനോട് കഞ്ചാവ് ചോദിച്ചു.
താൻ കഞ്ചാവ് വിൽപ്പനക്കാരനല്ലെന്നു പറഞ്ഞതോടെ കാറിൽ കയറ്റി കളരിപ്പടി എന്ന സ്ഥലം വരെ കൊണ്ടു. പോയി തിരിച്ച് വില്ലേജ് പാടത്തെത്തിച്ച് വീണ്ടും കഞ്ചാവ് ആവശ്യപ്പെട്ടു. ഇല്ലെന്ന് വീണ്ടും പറഞ്ഞപ്പോഴായിരുന്നു മർദിച്ചത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഇടി ഉപകരണംകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒഴിഞ്ഞു മാറിയപ്പോൾ നെറ്റിയിൽ ഇടികൊണ്ട് പരിക്കേറ്റു. മറ്റൊരു വാഹനം വരുന്നതുകണ്ട് സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സുഹൃത്തുക്കൾ രത്തിയാണ് ആശുപത്രിയിൽ ആക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
