ജനലിലൂടെ പാദസരം കവർന്ന കേസിലെ പ്രതി പിടിയിൽ

Share to

Perinthalmanna Radio
Date: 22-01-2023

പെരിന്തൽമണ്ണ: താഴെക്കോട് വട്ടപ്പറമ്പിൽ വിടിന്റെ ജനലിലൂടെ സ്വർണ പാദസരം മോഷ്ടിച്ചയാളെ രണ്ടു ദിവസത്തിനകം പോലീസ് പിടികൂടി. വയനാട് മേപ്പാടി ഒറ്റത്തെങ്ങിൽ ബാബു ജോസഫി നെ (48) ആണ് എസ്ഐ എ.എം. യാസിറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് ആയിരുന്നു സംഭവം. ഉറങ്ങി കിടന്ന യുവതിയുടെ 4 പവന്റെ പാദസരമാണ് കവർന്നത്.  സമാന രീതിയിലുള്ള കേസിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ച് പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ വർഷം ഏപ്രിൽ 3ന് കരിങ്കല്ലത്താണിയിലെ വീട്ടിൽ നിന്ന് ഇതേ രീതിയിൽ 6 പവന്റെ സ്വർണാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതി സ്വർണം വിൽപന നടത്തിയ പെരിന്തൽമണ്ണയിലെ സ്ഥാപനങ്ങളിൽ നിന്ന് 10 പവന്റെ സ്വർണ അഭരണങ്ങൾ കണ്ടെടുത്തു. പിടിയിലാ ബാബു ജോസഫിന്റെ പേരിൽ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പത്തിലേറെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐ അലി, ഉദയൻ, ടി.പി.രാജ ശേഖരൻ, എസ് സിപിഒമാരായ നജീബ്, സക്കീർ ഹുസൈൻ, ജയേഷ്, മിഥുൻ, സിപിഒമാരായ ഷക്കീൽ, സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *