എം.ഡി.എം.എ. കേസിലെ പ്രതിക്ക് പത്തു വർഷം കഠിനതടവ്

Share to

Perinthalmanna Radio
Date: 08-02-2023

പെരിന്തൽമണ്ണ: എം.ഡി.എം.എ. കൈവശംവെച്ച കേസിൽ പ്രതിക്ക് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി ജഡ്‌ജി എൻ.പി. ജയരാജ് ശിക്ഷിച്ചത്.

2021 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം. വാഹനപരിശോധനയ്ക്കിടെ പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിൽ പാതായ്ക്കര പി.ടി.എം. കോളേജിനു സമീപത്തുവെച്ചാണ് മുഹമ്മദ് ഷാഫി പിടിയിലായത്. ഇയാളിൽനിന്ന് 52.2 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അബ്ദുൾസത്താർ തലാപ്പിൽ ഹാജരായി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *