
Perinthalmanna Radio
Date: 13-02-2023
പെരിന്തൽമണ്ണ: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ പോലീസ് ഡ്രൈവറുടെ വീട്ടിൽ കോഴിക്കോട് വിജിലൻസ് പ്രത്യേക വിഭാഗം പരിശോധന നടത്തി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ഇപ്പോൾ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറും നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ താമസക്കാരനുമായ സക്കീർ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലൻസ് എസ്.പി. അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
62 രേഖകൾ വിജിലൻസ് സംഘം സീൽ ചെയ്തു. വീട്ടിൽ പരിശോധന തുടരുന്നതിനിടയിൽ തന്നെ സക്കീർ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി. രണ്ട് ഡിവൈ.എസ്.പി.മാർ ഉൾപ്പെടെ വിജിലൻസിന്റെ 20 അംഗ സംഘം എസ്.പി. ക്കൊപ്പമുണ്ടായിരുന്നു. സക്കീർ ഹുസൈൻ മുൻപ് മലപ്പുറം എസ്.പി. ഓഫീസിൽ ഡ്രൈവറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
