
Perinthalmanna Radio
Date: 23-02-2023
പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി എത്തിച്ച മൂന്ന് ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി കോട്ടയ്ക്കൽ സ്വദേശിയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. പറപ്പൂർ കളത്തിങ്ങൽ ഷെരീഫി (45)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്.ഐ. എ.എം. യാസിർ നടത്തിയ പരിശോധനയിൽ അങ്ങാടിപ്പുറത്തുനിന്നാണ് ഇയാളെ പിടിച്ചത്. കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപ്പന സംഘത്തിൽപ്പെട്ടയാളാണ് ഷെരീഫെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. അനിത, സീനിയർ സി.പി.ഒ. ജയമണി, സി.പി.ഒ. ജയേഷ്, ഡാൻസാഫ് സ്‌ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
