
Perinthalmanna Radio
Date: 20-03-2023
അങ്ങാടിപ്പുറം: വാടക ക്വാർട്ടേഴ്സിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളുടെ ശേഖരവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ. അങ്ങാടിപ്പുറം ക്വാർട്ടേഴ്സിലെ താമസക്കാരനായ സേലം സ്വദേശി സെൽവം(50) ആണ് പിടിയിലായത്.
ജില്ലയിലെ അനധികൃത ക്വാറികളിലും മറ്റും ഉപയോഗിക്കുന്നതിനുവേണ്ടി ജലാറ്റിൻ സ്റ്റിക്കുകൾ, ഫ്യൂസ് വയറുകൾ, ഡിറ്റണേറ്ററുകൾ എന്നിവ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ചാണ് ഇവിടെ സൂക്ഷിച്ചത്.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ മങ്കട എസ്.ഐ. ഷിജോ. സി. തങ്കച്ചൻ, പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.
ലൈസൻസോ രേഖകളോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ചാക്കിൽ സൂക്ഷിച്ച 186 ജലാറ്റിൻസ്റ്റിക്കുകളും 150 ഡിറ്റണേറ്ററുകളും പത്ത് കെട്ട് ഫ്യൂസ് വയറുകളുമാണ് പിടിച്ചെടുത്തത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
