
Perinthalmanna Radio
Date: 07-04-2023
പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസം കരിപ്പൂർ എയർ പോർട്ടിൽ വച്ച് പൊലീസ് പിടികൂടിയ സ്വർണ കവർച്ച കേസിലെ പ്രതികളെ പെരിന്തൽമണ്ണയിൽ എത്തിച്ച് തെളി വെടുപ്പ് നടത്തി. കഴിഞ്ഞ 29 ന് പിടികൂടിയ ഏലംകുളം സ്വദേശികളായ കല്ലു വെട്ടുകുഴിയിൽ മുഹമ്മദ് സുഹൈൽ (24), ചേലക്കാട്ടുതൊടി അൻവർ അലി(37), മഞ്ചേരി എളങ്കൂർ സ്വദേശി പറമ്പൻ ഷഫീഖ്(31) എന്നിവരെയാണ് സിഐ പി.ഷിബുവിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിന് എത്തിച്ചത്. പെരിന്തൽമണ്ണയിലെ സ്റ്റേഡിയം പരിസരത്തെ ജിംനേഷ്യം കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഘം ഇതിനായി ഇവിടെ ഒന്നിച്ചു കൂടിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഘം ഒന്നിച്ചു കൂടാറുള്ള ചെറുകരയിലും പൊലീസ് തെളിവെടുപ്പിന് എത്തി. ഈ 3 പേർ ഉൾപ്പെടെ 7 പേരെയാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കള്ളക്കടത്ത് സ്വർണവുമായി എയർ പോർട്ടിൽ ഇറങ്ങുന്ന 3 യാത്രക്കാരെ തട്ടി കൊണ്ടു പോയി സ്വർണം കവർച്ച ചെയ്യാനാണ് 6 പേരടങ്ങിയ സംഘം എയർ പോർട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വർണവുമായി വരുന്ന മറ്റ് 2 യാത്രക്കാരുടെ വിവരങ്ങൾ കവർച്ച സംഘത്തിന് കൈമാറിയ കാരിയറാണ് ഏഴാമൻ. തെളിവെടുപ്പിനു ശേഷം 3 പേരെയും ഇന്നലെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
