യുവതിയെ ശ്വാസം മുട്ടിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

Share to

ᴩᴇʀɪɴᴛʜᴀʟᴍᴀɴɴᴀ ʀᴀᴅɪᴏ
ᴅᴀᴛᴇ: 10-04-2023

പെരിന്തല്‍മണ്ണ: ഏലംകുളത്ത് യുവതിയെ കിടപ്പറയില്‍ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് റിമന്‍ഡിലായത്. വെള്ളിയാഴ്ച രാത്രി ഏലംകുളത്തെ വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ദമ്ബതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഏലംകുളം പൂത്രോടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്‌ന (30) ആണ് സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്.

ശനിയാഴ്ച പുലര്‍ച്ചെ നാലിന് ഫഹ്‌നയുടെ മാതാവ് റമദാന്‍ അത്താഴത്തിന് എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നുകിടക്കുന്നതായി കണ്ടു. തുടര്‍ന്ന് മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ച്‌ വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടത്. പൊലീസിന്റെ നിര്‍ദേശ പ്രകാരം പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ശാരീരിക ബന്ധത്തിന് വിസമ്മതിച്ചോടെ ഉടലെടുത്ത തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം റഫീഖ് മണ്ണാര്‍ക്കാട് ആവണക്കുന്നിലെ വീട്ടിലേക്ക് പോയി. അവിടെനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫഹ്ന ധരിച്ചിരുന്ന രണ്ടു വളയും മാലയും പ്രതിയുടെ വീട്ടില്‍നിന്ന് സി.ഐ സി. അലവിയുടെ നേതൃത്വത്തില്‍ പൊലീസ് കണ്ടെടുത്തു. പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി. പ്രതിയെ വൈദ്യപരിശോധന നടത്തി പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഒന്നിന്റെ ചുമതലയുള്ള തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റഫീഖിനെതിരെ കോഴിക്കോട് റെയില്‍വേ പൊലീസില്‍ കളവ് കേസും കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയില്‍ എ.ടി.എമ്മിന് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *