നിക്ഷേപത്തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി 8 വർഷത്തിനുശേഷം പിടിയിൽ

Share to

Perinthalmanna Radio
Date: 29-04-2023

പെരിന്തൽമണ്ണ∙ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അൻപതോളം കേസുകളിലുൾപ്പെട്ട പിടികിട്ടാപ്പുള്ളി  8 വർഷത്തിനു ശേഷം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. പാലക്കാട് പെരിങ്ങോട് ചാഴിയാട്ടിരിയിൽ അയ്യത്തുവളപ്പിൽ എ.വി.സജിത്തിനെ(43) ആണ് സിഐ സി.അലവിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിക്ഷേപത്തട്ടിപ്പ് നടത്തിയതായാണ് കേസ്. 2015 ൽ കറുകംപുത്തൂർ കുറീസ് എന്ന പേരിൽ പെരിന്തൽമണ്ണയിലും  സ്ഥാപനം നടത്തിയിരുന്നു.  4 നിക്ഷേപകർ നൽകിയ പരാതിയുടെ അ‌ടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌തത്.

ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. 8 വർഷത്തോളമായി വിദേശത്ത് ഒളിച്ചു താമസിച്ച ശേഷം നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സജിത്ത് വിദേശത്തു നിന്ന് തിരുവനന്തപുരം എയർപോർട്ട് വഴി നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് സംഘം തിരുവനന്തപുരത്തെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു.

സജിത്തിന്റെ പേരിൽ കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി അൻപതോളം വ‍ഞ്ചനാ കേസുകളും വധശ്രമക്കേസും നിലവിലുണ്ട്.  എസ്ഐ യാസിർ, എസ്‌സിപിഒ സക്കീർ പാറക്കടവൻ, സിപിഒമാരായ ഷാലു, കൃഷ്‌ണപ്രസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *