വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടു വളർത്തിയ യുവാവ് പൊലീസ് പിടിയിൽ

Share to

Perinthalmanna Radio
Date: 03-06-2023

പെരിന്തൽമണ്ണ: പൂവും കായും വിരിയുന്നതു കാണാനായി വീട്ടുമുറ്റത്തു കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പൊലീസ് പിടിയിലായി. കരിങ്കല്ലത്താണി പെട്രോൾ പമ്പിനു സമീപം വാടകവീട്ടിൽ താമസിക്കുന്ന താഴെക്കോട് പൂവത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാറിനെയാണ്(32) പെരിന്തൽമണ്ണ സിഐ പ്രേംജിത്തും എസ്ഐ ഷിജോ സി.തങ്കച്ചനും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് 125 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. മറ്റു ചെടികൾക്കിടയിലാണു കഞ്ചാവുചെടി നട്ടുപിടിപ്പിച്ചിരുന്നത്. പ്രതിക്കെതിരെ കഞ്ചാവുമായി ബന്ധപ്പെട്ടു നിലമ്പൂർ എക്‌സൈസ് വിഭാഗത്തിൽ കേസുണ്ട്.  കഞ്ചാവുചെടി പൂക്കുന്നതു കാണാനുള്ള ആഗ്രഹത്തിലാണു ചെടി നട്ടുവളർത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പരിശോധനയ്‌ക്കെത്തിയത്. കഞ്ചാവുചെടി പൊലീസ് പിഴുതുമാറ്റി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *