Perinthalmanna Radio
Date: 04-06-2023
പെരിന്തൽമണ്ണ : വീടുപണി നടക്കുന്ന സ്ഥലങ്ങളിലെത്തി വാർപ്പിനുപയോഗിക്കുന്ന ഷീറ്റുകളും മറ്റും മോഷ്ടിക്കുന്ന സംഘത്തിലെ നാലുപേർ പിടിയിൽ. പാലക്കാട് ഒലവക്കോട് പൂച്ചിറപ്പാടത്ത് വീട്ടിൽ അൽത്താഫ് (23), തമിഴ്‌നാട് രാശിപുരം അമ്മാശിനാമക്കൽ മാവട്ടം മണികണ്ഠൻ (31), കണ്ണൂർ മയ്യിൽ ജൂബിലി ക്വാർട്ടേഴ്‌സിൽ ദീപക് (25), എറണാകുളം മരങ്ങാട് ധർമരാജ് (38) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രി പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായി കാണപ്പെട്ട അൽത്താഫ്, മണികണ്ഠൻ, ദീപക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് മോഷണവിവരം അറിഞ്ഞത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. തുടർന്ന് സംഘത്തിലെ ധർമരാജ് പെരിന്തൽമണ്ണയിലെ ആക്രിക്കടയിൽ പണം വാങ്ങാനായി വരുന്നുണ്ടെന്ന വിവരം അറിഞ്ഞു.
ഇതോടെ പോലീസ് ഇൻസ്പെക്ടർ പ്രേംജിത്തിന്റെ നിർദേശപ്രകാരം എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവും ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ആക്രിസാധനങ്ങൾ പെരിന്തൽമണ്ണയിലെ കടയിൽനിന്ന് കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ. രാജശേഖരൻ, സീനിയർ സി.പി.ഒ.മാരായ ജയമണി, രാകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ