ഇരുതലമൂരിയുമായി തട്ടിപ്പ് നടത്തുന്ന സംഘം പെരിന്തൽമണ്ണയിൽ പിടിയിൽ

Share to

Perinthalmanna Radio
Date: 10-06-2023

പെരിന്തൽമണ്ണ : ഇരുതലമൂരി പാമ്പുമായി തട്ടിപ്പു നടത്തുന്ന സംഘത്തിലെ ഏഴുപേർ പെരിന്തൽമണ്ണയിൽ പിടിയിലായി. വെള്ളിയാഴ്ച പെരിന്തൽമണ്ണയിൽ വില്പനയ്ക്കായെത്തിച്ചപ്പോഴാണ് മാനത്തുമംഗലത്തു നിന്ന് ഏജന്റുമാരുൾപ്പെടെയുള്ള സംഘം പോലീസ് പിടിയിലായത്. കോടികൾ വിലപറഞ്ഞുറപ്പിച്ചാണ് ഇതിനെ കൊണ്ടുവന്നതെന്നാണ് കരുതുന്നത്.

പറവൂർ വടക്കുംപുറം കള്ളംപറമ്പിൽ പ്രഷോബ് (36), തമിഴ്‌നാട് തിരുപ്പൂർ ആണ്ടിപ്പാളയം സ്വദേശികളായ രാമു (42), ഈശ്വരൻ (52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ (40), പെരിന്തൽമണ്ണ തൂത സ്വദേശിയും വളാഞ്ചേരി നഗരസഭയിൽ താത്കാലിക ഹെൽത്ത് ഇൻസ്പെക്ടറുമായ കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷ്‌റഫ് (44), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പനക്കുന്നിൽ ഹംസ (53), കൊല്ലം തേവലക്കര സ്വദേശി പാലക്കൽ വീട്ടിൽ സുലൈമാൻ കുഞ്ഞ് (50) എന്നിവരാണു പിടിയിലായത്. പെരിന്തൽമണ്ണ എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവുമാണ് ഇവരെ പിടികൂടിയത്.

ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശംവെച്ച് കോടികളുടെ തട്ടിപ്പുനടത്തുന്ന സംഘം ജില്ലയിൽ പ്രവർത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യംവിവരം ലഭിച്ചിരുന്നു.

തുടർന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ, ഇൻസ്പെക്ടർ പ്രേംജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും സൂചന ലഭിച്ചത്. കൂടുതൽ അന്വേഷണത്തിലാണ് മാനത്തുമംഗലം ജങ്ഷനു സമീപം ബാഗിൽ ഒളിപ്പിച്ച നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി സംഘം പിടിയിലായത്. പ്രഷോബ്, നിസാമുദ്ദീൻ എന്നിവരാണ് തമിഴ്‌നാട്ടിലെ രാമു, ഈശ്വരൻ എന്നിവർ മുഖേന നാലരലക്ഷം രൂപ കൊടുത്ത് ആന്ധ്രയിൽനിന്ന് ഇരുതലമൂരിയെ എത്തിച്ചത്.

പ്രതികളെയും പാമ്പിനെയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട്
വനംവകുപ്പ് അധികൃതർക്കു കൈമാറി. സംഘത്തിലെ മറ്റു ഇടനിലക്കാരെ കുറിച്ച് സൂചന ലഭിച്ചതായും വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്നും ഡിവൈ.എസ്.പി. അറിയിച്ചു. എ.എസ്.ഐ. അബ്ദുൾസലാം, സീനിയർ സി.പി.ഒ. ബാലചന്ദ്രൻ, സി.പി.ഒ. മാരായ മിഥുൻ, സുരേഷ്, ഉല്ലാസ്, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
  …………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *