Perinthalmanna Radio
Date: 10-06-2023
പെരിന്തല്‍മണ്ണ: ടൗണിലെ വിവിധ കടകളില്‍ നിന്നായി എക്സൈസ് സംഘം 10 കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
സ്കൂള്‍ വിദ്യാര്‍ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യം വെച്ച് വില്‍പനക്കായി സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായി ലഹരി ഉല്‍പന്നങ്ങള്‍ എത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസും പൊലീസും സ്കൂള്‍ അധികൃതരെ പങ്കെടുപ്പിച്ച് സംയുക്ത യോഗവും നടപടികളും കൈക്കൊള്ളുമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതിയില്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധനക്കിറങ്ങിയത്. തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടര്‍ അറിയിച്ചു.
പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടര്‍ എ. ശ്രീധര ന്റെ നേതൃത്വത്തില്‍ ഐ.ബി പ്രിവൻറീവ് ഓഫിസര്‍ ഡി. ഷിബു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.കെ. ശരീഫ്, ടി.കെ. രാജേഷ്, വി. തേജസ് എന്നിവരായിരുന്നു പരിശോധക സംഘത്തില്‍.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ