Perinthalmanna Radio
Date: 30-06-2023
പെരിന്തൽമണ്ണ : ആറു മാസത്തോളമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ മൃതദേഹം കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശി ശരവണന്‍ ആണ് മരിച്ചത്. പെരിന്തൽമണ്ണ തോട്ടക്കരയിലുള്ള വീട്ടിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ പരിസര വാസികള്‍ നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ശരവണന്റെ ഭാര്യ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പെരിന്തല്‍മണ്ണ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം, അടഞ്ഞു കിടക്കുന്ന വീട്ടില്‍ ശരവണന്‍ എങ്ങിനെ എത്തി എന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു. കൊലപാതകമാണോ എന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമേ അറിയൂ.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ