പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

Share to

Perinthalmanna Radio
Date: 15-12-2022

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിക്ക് എതിർ വശത്ത് ഹൗസിങ് കോളനി റോഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ചെടികൾ വിൽക്കുന്ന കടയിലും കൂൾബാറിലുമാണ് കഴിഞ്ഞ ദിവസം ഷട്ടർ പൊളിച്ച് അകത്തു കടന്ന് മോഷണം നടന്നത്. കൂൾബാറിൽ നിന്ന് 5500 രൂപയോളം നഷ്ടപ്പെട്ടതായി ഉടമ പോലീസിൽ പരാതി നൽകി. മോഷണ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞത് വ്യാപാരികൾ പോലീസിന് കൈമാറി. മുഖംമൂടുന്ന തരത്തിലുള്ള തൊപ്പി ധരിച്ചയാളാണ് ദൃശ്യങ്ങളിലുള്ളത്.

നാലു മാസം മുൻപ് തൊട്ടടുത്ത സർജിക്കൽ കടയിൽ മോഷണം നടന്നിരുന്നു. അന്ന് സി.സി.ടി.വി.യിൽ പതിഞ്ഞ മോഷ്ടാവിനോട് സാദൃശ്യമുള്ളയാളാണ് ഇപ്പോഴത്തേതുമെന്ന് വ്യാപാരികൾ പറഞ്ഞു.

കമ്പിപ്പാരകൊണ്ട് ഷട്ടറിന്റെ ഒരുഭാഗം അടർത്തി സിമന്റ് കട്ടകൾക്കുമേലെ ഉയർത്തിവെച്ച നിലയിലായിരുന്നു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പുലർച്ചെ നാലോടെയാണ് മോഷണം നടന്നിട്ടുള്ളത്.

മുൻപത്തെ മോഷണത്തിന്റെയും സി.സി.ടി.വി. ദൃശ്യങ്ങളടക്കം കൈമാറിയിട്ടും ഇതുവരെയും മോഷ്ടാവിനെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. ഇതേ സ്ഥലത്തുതന്നെ വീണ്ടും മോഷണം നടന്നതിൽ വ്യാപാരികൾ ഏറെ ഭീതിയിലാണ്. എത്രയുംവേഗം മോഷ്ടാവിനെ പിടികൂടണമെന്നും പ്രദേശത്ത് പട്രോളിങ് അടക്കമുള്ളവ ഏർപ്പെടുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

Share to

Leave a Reply

Your email address will not be published. Required fields are marked *