
Perinthalmanna Radio
Date: 15-03-2023
പെരിന്തൽമണ്ണ: മണ്ണാർക്കാട് റോഡിനെയും പട്ടാമ്പി റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ പടിഞ്ഞാറ് വശത്ത് കൂട്ടിയിട്ട വൻ മാലിന്യ ശേഖരം ആരോഗ്യ
സുരക്ഷാ ഭീതി ഉയർത്തുന്നു. പൊലീസ് സ്റ്റേഷൻ, സബ് ജയിൽ, സബ് ട്രഷറി, എക്സൈസ് സർക്കിൾ ഓഫിസ്, കുടുംബ കോടതി, സിവിൽ സ്റ്റേഷൻ, കോടതി സമുച്ചയം എന്നിവയ്ക്ക് സമീപമാണ് ഈ മാലിന്യ കൂമ്പാരം. ഇവയിൽ അധികവും പൊലീസ് പിടിച്ചെടുത്ത അനധികൃത തൊണ്ടി വാഹനങ്ങളാണ്. പുനരുപയോഗത്തിന് പറ്റാത്തതും തുരുമ്പ് എടുത്തതിനാൽ ലേലത്തിൽ വിൽക്കാൻ കഴിയാത്തതുമായ ഇരുചക്ര വാഹനങ്ങളും ഗുഡ്സ് വാഹനങ്ങളുമാണ് ഇവിടെ കൂട്ടി ഇട്ടിരിക്കുന്നത്. അനുവാദമില്ലാതെ മണ്ണ്, മണൽ എന്നിവ കടത്തിയ വാഹനങ്ങളാണ് ഏറെയും. ഇവയിൽ പാഴ് ചെടികൾ വളർന്ന് മരങ്ങളായി മാറിയിട്ടുണ്ട്. വൃത്തി ഹീനമായ സ്ഥലമായതിനാൽ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. കൊടും ചൂടിൽ അഗ്നി ബാധയ്ക്കുള്ള സാധ്യതയും തള്ളി കളയാനാകില്ല. ഗുരുതര ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്ന ഈ മാലിന്യ ശേഖരം ഉടൻ നീക്കം ചെയ്യാൻ അധികൃതർക്ക് നിർദേശം നൽകിയതാണ്. രണ്ട് വർഷം പിന്നിട്ടിട്ടും ഹൈക്കോടതി
ഉത്തരവ് നടപ്പാക്കിയിട്ടില്ല. ശുചിത്വ നഗരം എന്ന സൽപ്പേര് കളങ്കപ്പെടുത്തുന്ന ഈ മാലിന്യ ശേഖരം എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് ആരോഗ്യ
പ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
