
Perinthalmanna Radio
Date: 26-06-2023
പെരിന്തൽമണ്ണ: മനഴി ബസ് സ്റ്റാൻഡിന് അടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലിനും ഉടമയ്ക്കുമെതിരേ യൂട്യൂബിലൂടെ മതവിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റ്. കൊച്ചി ചാണക്യ ന്യൂസ് റിപ്പോർട്ടറും യൂട്യൂബറുമായ പൂക്കോട്ടുംപാടം അഞ്ചാം മൈൽ സ്വദേശി വേനാനിക്കോട് ബൈജു(44)വിനെയാണ് പെരിന്തൽമണ്ണ പോലീസ് പൂക്കോട്ടും പാടത്തു നിന്ന് ഞായറാഴ്ച അറസ്റ്റു ചെയ്തത്.
പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ പെട്ടയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ സ്വദേശിയായ അബ്ദുറഹ്മാൻ നടത്തുന്ന വെജിറ്റേറിയൻ ഹോട്ടലിൽ മാനേജരുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിനു സമാനമായ പ്രതിമ കണ്ടതാണ് ബൈജുവിനെ പ്രകോപിതനാക്കിയതെന്ന് പോലീസ് പറയുന്നു. വർഗീയ വിദ്വേഷ പ്രചാരണം നടത്തുക, പൊതു സ്ഥലത്ത് മദ്യപിക്കുക, റോഡിൽ ഗതാഗതതടസ്സം സൃഷ്ടിക്കുക, പലിശയ്ക്ക് പണം കൊടുക്കുക, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
മതസാഹോദര്യം തകർക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം വർഗീയ വിദ്വേഷ പ്രചാരണം നടത്തിയതിന് ശനിയാഴ്ച പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സ്വമേധയാ എടുത്ത കേസിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരമായിരുന്നു അറസ്റ്റ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
