
Perinthalmanna Radio
Date: 07-09-2023
പെരിന്തൽമണ്ണ: ടാങ്കർ മറിഞ്ഞ് പെട്രോൾ ചോർന്ന ഭാഗത്ത് അഗ്നിബാധക്ക് സാധ്യതയില്ലെന്ന് അഗ്നിശമനസേന ഉറപ്പ് വരുത്തി. 1000 ലിറ്ററോളം പെട്രോൾ ചോർന്നെന്നാണ് ഫയർ ഫോഴ്സ് വിഭാഗം പറയുന്നത്. ചതുപ്പിലെ വെള്ളത്തിലാണ് പെട്രോൾ കലർന്നത്. ചൊവ്വാഴ്ച രാ ത്രി 12ന് ശേഷം നടന്ന അപകടത്തിൽ ടാങ്കർ നിവർത്തി ചോർച്ച തടഞ്ഞത് ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ്. പിന്നീട് ഇന്ധനം മാറ്റിയ ശേഷം വൈകീട്ട് ആറോടെ ക്രെയിൻ ഉപ യോഗിച്ച് ടാങ്കർ ചതുപ്പിൽ നിന്ന് കയറ്റി. വെള്ളത്തിന്റെ സാമ്പിൾ എടുത്ത് കത്തിച്ചാണ് അപകടമില്ലെന്ന് ഉറപ്പാക്കിയത്. വൻ തോതിൽ വെള്ളം പമ്പ് ചെയ്തതും മഴ പെയ്തതും കണക്കിലെടുത്താണ് അഗ്നിബാധക്ക് സാധ്യതയില്ലെന്ന് ഉറപ്പാക്കിയത്. പെട്രോൾ സ്വമേധയാ നിർവീര്യമാവുമെന്നും ഡീസൽ അവിടെ നിലനിൽക്കും എന്നുമാണ് വിദഗ്ധർ പറയുന്നത്. ഇന്ധനം ചോർന്നതിനെ തുടർന്ന് ഈ ഭാഗത്ത് ബുധനാഴ്ച പുലർച്ച മുതൽ ഗതാഗതവും വൈദ്യുതി വിതരണവും നിർത്തി വെച്ചിരുന്നു. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷെത്തി അപകട നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ബുധനാഴ്ച വൈകീട്ട് 5.30നാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
