Perinthalmanna Radio
Date: 07-09-2023
പെരിന്തല്‍മണ്ണ: ഊട്ടി റോഡില്‍ മുണ്ടത്തപ്പാലം പൊളിച്ചു നിര്‍മിക്കുന്ന ഭാഗത്ത് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിന്റെ പ്രധാന കാരണം പ്രവൃത്തി സമയത്തിന് തീര്‍ക്കാത്തതും വേണ്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാത്തതും. പൊതു മരാമത്ത് ഉദ്യോഗസ്ഥരും കെ.എസ്.ടി.പിയുമാണ് കുറ്റക്കാരെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സംസ്ഥാന പതയില്‍ മേലാറ്റൂര്‍ മുതല്‍ പുലാമന്തോള്‍ വരെ 30 കിലോമീറ്റര്‍ ഭാഗം 140 കോടി എസ്റ്റിമേറ്റിട്ട് പൂര്‍ത്തിയാക്കാൻ കരാര്‍ കമ്പനിക്ക് സമയം നീട്ടി നല്‍കിയിരിക്കുകയാണ്. പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അതിനെതിരെ എടുക്കേണ്ട നടപടികളിലേക്കൊന്നും കടന്നതുമില്ല.
മാര്‍ച്ച് 18നാണ് ഊട്ടി റോഡിലെ മുണ്ടത്തപ്പാലം പൊളിച്ചത്. 2020 സെപ്റ്റംബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോഡ് പ്രവൃത്തി 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാവേണ്ടതായിരുന്നു. എന്നാല്‍, ഇപ്പോഴും 52 ശതമാനം മാത്രമാണ് കഴിഞ്ഞത്. 2023 ഡിസംബര്‍ 31 വരെ കരാര്‍ കാലാവധി മരാമത്ത് വകുപ്പ് നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് 20ന് സമാന രീതിയില്‍ അങ്ങാടിപ്പുറം പരിയാപുരത്ത് ഡീസല്‍ ടാങ്കര്‍ മറിഞ്ഞ് 20,000 ലിറ്റര്‍ ഇന്ധനം പൂര്‍ണമായി ചോര്‍ന്നിരുന്നു. ഇന്ധനം കിണറുകളില്‍ കലര്‍ന്ന് കത്തിയിരുന്നു. ഈ ഭാഗത്തെ കുടുംബങ്ങള്‍ ദുരിതത്തിലാണ്. അപകടാവസ്ഥയിലായ പരിയാപുരം റോഡില്‍ വേണ്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തതുമായിരുന്നു അപകട കാരണം. പൊതു മരാമത്ത് വകുപ്പ് ചൊവ്വാഴ്ചയാണ് ഈ ഭാഗത്ത് സൂചന ബോര്‍ഡ് വെച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ