Perinthalmanna Radio
Date: 18-02-2023
പെരിന്തൽമണ്ണ: നഗരസഭയുടെ ആധുനിക ടൗൺഹാൾ നിർമാണം 2023 മാർച്ചിൽ പൂർത്തിയാക്കുമെന്ന് ഒന്നര വർഷമായി നൽകിയ ഉറപ്പ് പാലിക്കാനാവുന്നില്ല. മൂന്നു വർഷമായി പാതിവഴിയിൽ നിൽക്കുമ്പോഴും ചെലവിട്ട പണം മുഴുവൻ നൽകാൻ ആയിട്ടില്ല. വേണ്ടത്ര ഫണ്ട് ലഭ്യത ഉറപ്പാക്കാതെ 2019ലാണ് നിലവിലെ മുനിസിപ്പൽ ടൗൺഹാൾ പൊളിച്ച് ആധുനിക ടൗൺ ഹാളിന് ഏഴു കോടിയുടെ പദ്ധതി തയാറാക്കിയത്.
പദ്ധതി പ്രകാരം പൂർത്തിയാക്കാൻ ഇനിയും അഞ്ചു കോടിയോളം വേണം എങ്കിലും ടൗൺ ഹാൾ എന്ന് പൂർത്തിയാക്കുമെന്ന് അന്വേഷിച്ച പ്പോഴൊക്കെ 2023 മാർച്ച് 31നകം എന്നായിരുന്നു മറുപടി. നഗരസഭയുടെ ഔദ്യോഗിക പരിപാടികൾ പോലും വലിയ തുക വാടക നൽകി സ്വകാര്യ ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ മൂന്നു വർഷമായി നടത്തുന്നത്.
ഈ ഇനത്തിൽ അധിക ചെലവിനു പുറമെ വാടകക്ക് നൽകി കിട്ടിയിരുന്ന വരുമാനവും മൂന്നു വർഷമായി മുടങ്ങി കിടക്കുകയാണ്. അക്രഡിറ്റഡ് ഏജൻസിയായ എഫ്.ആർ.ബി.എല്ലിനാ ണ് നിർമാണച്ചുമതല. അഞ്ചു കോടി രൂപ അടങ്കൽ കണക്കാക്കിയ ഒന്നാം ഘട്ടത്തിൽ കെട്ടിട നിർമാണത്തിനുള്ള 2.19 കോടി മാത്രമാണ് മുൻകൂറായി നൽകിയത്. 4.04 കോടി ചെലവിട്ട് രണ്ടു നില കെട്ടിടത്തിന്റെ പ്രാഥമിക രൂപമാക്കിയിട്ടുണ്ട്. 1,85,27,662 രൂപ ആ വകയിൽ മാത്രം നൽകണമെന്ന് കാണിച്ച് 2022 ജൂലൈയിൽ നഗരസഭക്ക് നോട്ടീസ് അയച്ചിരുന്നു. നിർമാണം പൂർത്തിയാക്കിയാൽ തുക തീർത്ത് നൽകാമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്. പൂർത്തിയാവാതെ കിടക്കുന്ന വേറെയും പദ്ധതികൾ ഉള്ളതു കൊണ്ടും നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാലും ഇനി പണം ചെലവഴിക്കാതെ ചെലവിട്ട പണം തിരികെ കിട്ടുമോ എന്നാണ് നിർമാണ ഏജൻസി നോക്കിയത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ