
Perinthalmanna Radio
Date: 29-04-2023
പെരിന്തൽമണ്ണ: ജില്ലയിൽ 2022 -23 സാമ്പത്തിക വർഷത്തെ ലാൻഡ് റവന്യൂ, റവന്യൂ റിക്കവറി എന്നിവയിൽ നൂറുശതമാനം തുകയും പിരിച്ചെടുത്ത് രണ്ടാംവർഷവും ജില്ലയിലെ മികച്ച താലൂക്കിനുള്ള ട്രോഫി പെരിന്തൽമണ്ണ താലൂക്ക് നേടി. കെട്ടിട നികുതി, ആഡംബര നികുതി, റവന്യൂ റിക്കവറി തുടങ്ങി സർക്കാരിലേക്കും മറ്റു ബാങ്കുകളിലേക്കും അടയ്ക്കേണ്ട തുക പിരിച്ചെടുത്താണ് ആറു താലൂക്കുകളെ പിന്നിലാക്കി പെരിന്തൽമണ്ണ നേട്ടമുണ്ടാക്കിയത്. ജില്ലയിലെ മികച്ച മൂന്ന് വില്ലേജുകളായി തിരഞ്ഞെടുക്കപ്പെട്ട എടപ്പറ്റയും മങ്കടയും പെരിന്തൽമണ്ണ താലൂക്കിലാണ്. നൂറുശതമാനം പിരിവിനു പുറമേ വില്ലേജ് ഓഫീസിൽനിന്ന് പൊതുജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളും മറ്റും പരിഗണിച്ചാണിത്. ജില്ലയിലെ മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർക്കുള്ള അവാർഡും പെരിന്തൽമണ്ണ താലൂക്കിലെ കെ. ഹബീബ് റഹ്‌മാനാണ്. കളക്ടറേറ്റിൽ നടത്തിയ ചടങ്ങിൽ കളക്ടർ വി.ആർ. പ്രേംകുമാറിൽനിന്ന് പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായ ട്രോഫി ഏറ്റുവാങ്ങി. സബ്കളക്ടർ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
