
Perinthalmanna Radio
Date: 30-01-2023
പരീക്ഷ അടുത്തെത്തിയിട്ടും പാഠങ്ങൾ തീരാത്തത് പ്ലസ്‌വൺ വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. പ്രവേശന നടപടികൾ നീണ്ടതിനാൽ ഓണാവധിക്കുശേഷമാണ് ഒന്നാംവർഷ ക്ലാസുകൾ തുടങ്ങിയത്.
പൊതുപരീക്ഷയ്ക്ക് ഒരുമാസം ബാക്കിനിൽക്കെ 80 അധ്യയനദിനങ്ങൾമാത്രമാണ് പ്ലസ്‌വൺ വിദ്യാർഥികൾക്കു ലഭിച്ചത്. 200 അധ്യയനദിനങ്ങൾ വേണ്ട പാഠ്യപദ്ധതിയാണ് പ്ലസ്‌വണ്ണിന്റേത്.
ഫെബ്രുവരി ആദ്യവാരംമുതൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകളും തുടർന്ന് മോഡൽ പരീക്ഷയും നടക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അധ്യയനം നാമമാത്രമാകും. എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നിട്ടും പ്ലസ്‌വൺ പ്രവേശന നടപടികൾ അശാസ്ത്രീയമായി നീട്ടിയതാണ് പ്രതിസന്ധിയായതെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പാഠങ്ങൾ പൂർത്തിയാകാതെ പരീക്ഷാസമ്മർദത്തിലേക്ക് കുട്ടികളെ തള്ളിവിടുകയാണെന്നു രക്ഷിതാക്കളും ആരോപിക്കുന്നു.
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമന നടപടികൾ മുടങ്ങുന്നതും ഹയർ സെക്കൻഡറി അധ്യയനത്തെ ബാധിക്കുന്നു. പല വിഷയത്തിനും ഒരു അധ്യാപകൻ മാത്രമാണുള്ളത്. രണ്ടുവർഷത്തിലധികമായി അധ്യാപകനിയമനം മുടങ്ങിയ സ്കൂളുകളുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
