
Perinthalmanna Radio
Date: 05-06-2023
പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് മൂന്നുദിവസം പിന്നിട്ടതോടെ എസ്.എസ്.എൽ.സി. കഴിഞ്ഞവരിൽ പകുതിയിലധികംപേരും അപേക്ഷ സമർപ്പിച്ചു. ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്‌സൈറ്റിൽ മുൻവർഷങ്ങളിലെപ്പോലെ കാര്യമായ തടസ്സമൊന്നുമില്ലാത്തതിനാലാണിത്. അപേക്ഷാസമർപ്പണത്തിനുശേഷം പ്രിന്റെടുക്കുന്നതിനായിരുന്നു മുൻപ് പ്രധാന തടസ്സം. ഇത്തവണ അത്തരം പരാതികളില്ല. വെള്ളിയാഴ്ചവരെ അപേക്ഷ സ്വീകരിക്കും. മുൻവർഷങ്ങളിൽ അവസാനത്തീയതി പലപ്രാവശ്യം നീട്ടിയിരുന്നു. ഇത്തവണ അതു വേണ്ടിവരില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഞായറാഴ്ച രാത്രിവരെ 2,26,468 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇവരിൽ 2.15 ലക്ഷവും ഇത്തവണ എസ്.എസ്.എൽ.സി. കഴിഞ്ഞവരാണ്. ആകെ 4,17,864 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽനിന്ന് ഈ വർഷം പത്താംക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. ഇവരിൽ 51.5 ശതമാനവും ഇതിനോടകം അപേക്ഷ നൽകി.
മുൻവർഷങ്ങളിൽ വെബ്‌സൈറ്റിലെ തടസ്സംനിമിത്തം ആദ്യദിവസങ്ങളിൽ അപേക്ഷ നൽകാൻ കഴിയാറില്ലായിരുന്നു. ഇത്തവണ ശക്തിയേറിയ സെർവറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളൊരുക്കിയാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്.
വിവിധ ജില്ലകളിൽ ഞായറാഴ്ച രാത്രിവരെ ലഭിച്ച അപേക്ഷ
തിരുവനന്തപുരം 19,915
കൊല്ലം 19,273
പത്തനംതിട്ട 8,283
ആലപ്പുഴ 16,417
കോട്ടയം 12,937
ഇടുക്കി 6,874
എറണാകുളം 0,239
തൃശ്ശൂർ 17,499
പാലക്കാട് 23,022
കോഴിക്കോട് 19,757
മലപ്പുറം 29,504
വയനാട് 5,327
കണ്ണൂർ 17,636
കാസർകോട് 9,785
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ