പ്ലസ്‌വണ്‍ പ്രവേശനം; മലപ്പുറത്ത് 80,922 അപേക്ഷകള്‍, 26,307 പേര്‍ക്ക് സീറ്റില്ല

Share to

Perinthalmanna Radio
Date: 11-06-2023

മലപ്പുറം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ പ്ലസ്‌വണ്ണിന് മതിയായ അപേക്ഷകരില്ലാതെ സീറ്റൊഴിഞ്ഞു കിടക്കുമ്പോള്‍ മലപ്പുറത്ത് വേണ്ടത് അഞ്ചു ജില്ലകളില്‍ ലഭിച്ച ആകെ അപേക്ഷകള്‍ക്കു തുല്യം എണ്ണം സീറ്റുകള്‍.

മലപ്പുറം ജില്ലയില്‍ ഇത്തവണ 80,922 അപേക്ഷകളാണ് ലഭിച്ചത്. ഇടുക്കി (12,655), കോട്ടയം (22,862), പത്തനംതിട്ട (13,994), വയനാട് (12,025), കാസര്‍കോട് (19,415) ഉള്‍പ്പെടെ ആകെ 80,951 അപേക്ഷകരാണുള്ളത്.സര്‍ക്കാര്‍ ക്വാട്ടയില്‍ മലപ്പുറത്ത് 31,395 സീറ്റും എയ്ഡഡ് വിഭാഗത്തില്‍ 23,220 സീറ്റുമടക്കം 54,615 സീറ്റാണ് ആകെയുള്ളത്. ഇതോടെ അപേക്ഷിച്ച 26307 പേര്‍ പുറത്താവും. ജില്ലയിലെ 11,291 അണ്‍എയ്ഡഡ് സീറ്റുകളില്‍ പണം നല്‍കി ഉപരിപഠനം നേടിയാലും 15,016 പേര്‍ക്ക് സീറ്റുണ്ടാവില്ല.

എസ്.എസ്.എല്‍.സി വിജയിച്ച 77,926 അപേക്ഷകരും സി.ബി.എസ്.ഇയില്‍ നിന്ന് 2016 പേരും ഐ.സി.എസ്.ഇ 29, മറ്റു കോഴ്‌സുകളിലെ 951 പേര്‍ക്കു പുറമെ ഇതര ജില്ലകളിലെ 6995 വിദ്യാര്‍ഥികളും മലപ്പുറത്ത് അപേക്ഷിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാംകുളം ജില്ലകളിലാണ് സീറ്റിന് അനുസരിച്ച്‌ അപേക്ഷകളില്ലാത്തത്. പത്തനംതിട്ടയില്‍ 2757, കോട്ടയത്ത് 187, എറണാംകുളത്ത് 655 സീറ്റിലും പഠിക്കാൻ വിദ്യാര്‍ഥികളില്ല. ഏക ജാലകം വഴി ഈ വര്‍ഷം 4,59,330 അപേക്ഷകളാണ് ലഭിച്ചത്. ആകെ 3,70,918 സീറ്റുകള്‍. 88,412 പേര്‍ക്ക് സീറ്റില്ല. ഇതില്‍ കൂടുതലും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *