
Perinthalmanna Radio
Date: 20-05-2023
പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം ജൂണ്‍ ആദ്യം ആരംഭിക്കും. മൂന്ന് അലോട്ട്മെന്‍റുകള്‍ പൂര്‍ത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം.
പ്രോസ്പെക്ടസിന് സര്‍ക്കാര്‍ അംഗീകാരമായാല്‍ പ്രവേശന വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അവസാനത്തിലാണ് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയത്.
ഇത്തവണ നേരേത്ത ക്ലാസ് തുടങ്ങുന്നത് വഴി 50 അധ്യയന ദിനങ്ങളെങ്കിലും അധികം ലഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷഫലം ഇതിനകം പ്രസിദ്ധീകരിച്ചതിനാല്‍ പ്രവേശന നടപടികള്‍ നീട്ടിവെക്കേണ്ട സാഹചര്യവുമില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ