
Perinthalmanna Radio
Date: 11-07-2023
പെരിന്തൽമണ്ണ: പഠിച്ചുജയിച്ചവർക്ക് തുടർന്നു പഠിക്കാൻ അവസരം വേണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു. മലബാറിൽ പ്ലസ്‌വൺ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനകമ്മിറ്റി നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു ഉപരോധം.
ലീഗ് ജില്ലാസെക്രട്ടറി സലീം കുരുവമ്പലം ഉദ്ഘാടനംചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജമാൽ അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എസ്. അബ്ദുസലാം, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, മണ്ഡലം ഭാരവാഹികളായ നാലകത്ത് ഷൗക്കത്ത്, ബഷീർ നാലകത്ത്, ബഷീർ ചോലക്കൽ, കെ.പി. ഹുസൈൻ, കൊളക്കാടൻ അസീസ്, യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് വാഫി, തെക്കത്ത് ഉസ്‌മാൻ, ഹഫാർ കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ