
Perinthalmanna Radio
Date: 13-05-2023
പെരിന്തൽമണ്ണ: സമൻസുമായി എത്തിയ പൊലീ സ് സംഘത്തെ പ്രതി ആക്രമിച്ചതിനെ തുടർന്നു സിവിൽ പൊലീസ് ഓഫിസർക്കു പരുക്കേറ്റു. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിലെ അടിപിടി കേസിലെ പ്രതി ആമയൂർ പടപറമ്പിൽ സുബൈറിനെ (30) തേടി എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ സുബൈറിനെയും പിതാവ് സെയ്തലവി (55), അയൽവാസി പടിഞ്ഞാറേ തിൽ രതീഷ് കുമാർ (35) എന്നിവരെയുമാണു കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
വലതു കയ്യിലെ ചെറു വിരലിന്റെ എല്ലിനു പൊട്ടലേറ്റ, പെരിതൽമണ്ണ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കൂട്ടിലങ്ങാടി കൊളപ്പറമ്പ് തണ്ടയത്തിൽ ഷക്കീൽ (36) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സുബൈറിന് എതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
