ഒമ്പതര കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 09-11-2022

പെരിന്തൽമണ്ണ: ഗുഡ്സ് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 9.450 കിലോഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ടുപേർ പൊലീസ്‌ പിടിയിൽ. അലനെല്ലൂര്‍ സ്വദേശികളായ ചെറൂക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48) എന്നിവരെയാണ്‌ പെരിന്തൽമണ്ണ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തത്‌. മണ്ണാര്‍ക്കാട്, അലനെല്ലൂര്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘം കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്നതായ രഹസ്യവിവരത്തെ തുടർന്ന്‌ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ്‌ പാണമ്പിയില്‍വച്ച് പ്രതികൾ പിടിയിലായത്‌. പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ്‌കുമാര്‍, സിഐ സി അലവി, എസ്ഐ എ എം യാസിർ, അഡീഷണല്‍ എസ്ഐ സജീവ്, എസ്‌സിപിഒ ജയമണി, സിപിഒമാരായ അബ്ദുള്‍ സത്താര്‍, സല്‍മാന്‍ ഫാരിസ്, നജീബ് എന്നിവരടങ്ങിയ സംഘവും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും ചേർന്നാണ്‌ പരിശോധന നടത്തിയത്‌.

Share to

Leave a Reply

Your email address will not be published. Required fields are marked *