ശ്രീലങ്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 18-01-2025

പെരിന്തൽമണ്ണ:  ശ്രീലങ്കൻ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. വളാംകുളം കരിമ്പനയ്ക്കൽ മുഹമ്മദ് ഹനീഫയെ(27) ആണു സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

യുഎഇയിൽവച്ചാണു പ്രതി ശ്രീലങ്കൻ യുവതിയുമായി അടുക്കുന്നത്. ഇവരിൽനിന്നു വിവിധ ആവശ്യങ്ങൾക്കായി പല തവണകളിലായി 25 ലക്ഷം രൂപയോളം വാങ്ങിയതായും സിഐ പറഞ്ഞു. യുവതി ഗർഭിണിയായതോടെ, നാട്ടിൽ പോയി മടങ്ങിവരാമെന്നു വാക്ക് നൽകി യുവാവ് സ്ഥലംവിട്ടു. നാട്ടിലെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞു യുവതി യുവാവിനെ തേടി നാട്ടിലെത്തിയെങ്കിലും യുവാവ് അംഗീകരിച്ചില്ല. തുടർന്നു യുവതി പൊലീസിൽ പരാതി നൽകി.

യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്നു യുവാവ് പൊലീസിനെ അറിയിച്ചു. വിവാഹത്തിനായി റജിസ്ട്രാർ ഓഫിസിലെത്തിയെങ്കിലും യുവതിക്ക് അവിവാഹിതയെന്ന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതോടെ വീണ്ടും ശ്രീലങ്കയിലേക്കു പോയി. യുവതി സർട്ടിഫിക്കറ്റുമായി തിരിച്ചെത്തിയപ്പോഴേക്കും യുവാവ് സ്ഥലംവിട്ടു.

ഇതോടെ യുവതി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തു. യുവാവ് ബന്ധം നിഷേധിച്ചു രംഗത്തെത്തി. ഇതേ തുടർന്നാണ് യുവതി കേസ് കൊടുത്തത്. യുവാവ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *