Perinthalmanna Radio
Date: 30-06-2023
പെരിന്തൽമണ്ണ: പൊന്നാനി കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ ജൂബിലി റോഡ് സ്വദേശി വടക്കേകര ഉമറുൽ ഫാറൂഖ് (40) എന്നയാളാണ് മരണപ്പെട്ടത്. സുഹൃത്തുക്കളായ അഞ്ചു പേരോടൊപ്പം പൊന്നാനിയിൽ കടൽ കാണാനെത്തിയ ഇദ്ധേഹം പൊന്നാനി പഴയ ജങ്കാർജെട്ടിക്ക് സമീപം കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ തന്നെ പോലീസ് ജീപ്പിൽ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ