
Perinthalmanna Radio
Date: 01-02-2023
തിരൂർ: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, അശാസ്ത്രീയ ഗതാഗത പരിഷ്‌കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്‌ച തിരൂരിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പണിമുടക്കും.
ബസ് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തുന്നത്. തിരൂർ- മലപ്പുറം റോഡ്, തിരൂർ- വളാഞ്ചേരി റോഡ്, തിരൂർ- പനമ്പാലം റോഡ്, തിരൂർ-ഏഴൂർ റോഡ് അടക്കമുള്ള റോഡുകളുടെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്‌കരണം നിർത്തലാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സബ് കളക്ടർ, ജോ.ആർ.ടി.ഒ., ഡിവൈ.എസ്.പി. എന്നിവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
പണിമുടക്കിന് തിരൂരിലെ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ലത്തീഫ് ഇയ്യാത്തയിൽ അറിയിച്ചു. തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ മാർച്ച് ഒന്നുമുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും തൊഴിലാളി യൂണിയൻ നേതാക്കളായ ജാഫർ ഉണ്യാൽ, റാഫി തിരൂർ, കെ. സച്ചിദാനന്ദൻ എന്നിവർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
